യുവതാരങ്ങളെ അണിനിരത്തി സാഗർ ഹരി സംവിധാനം ചെയ്യുന്ന കുമ്പാരീസിന്റെ ട്രെയിലർ പുറത്തുവിട്ടു. അശ്വിൻ ജോസ്, എൽദോ മാത്യു, ജെൻസണ്, ഷാലു റഹീം എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റോണ, അസ്ത്ര ലക്ഷ്മി, ഷാനു ബൂട്ടോ, അൻസാർ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോർജ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് സിനിമ നിർമിക്കുന്നത്.
ചിരിയും പ്രണയവും അടിയുമായി കുമ്പാരീസ്; ട്രെയിലർ എത്തി
01:47 PM Aug 09, 2019 | Deepika.com