തായ്‌ലാൻഡിൽ അവധി ആഘോഷിച്ച് നയന്‍താരയും വിഗ്നേഷ് ശിവനും ചിത്രങ്ങള്‍

09:21 AM Jun 21, 2022 | Deepika.com

തായ്‌ലാൻഡിൽ ഹണിമൂണ്‍ ആഘോഷിച്ച് നയന്‍താരയും വിഗ്നേഷ് ശിവനും. തായ്‌ലാൻഡിലെ ഒരു ഹോട്ടലില്‍ അവര്‍ ചിലവഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മഞ്ഞ ഫ്രോക്കില്‍ അതീവ സുന്ദരിയായിരിക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിഗ്നേഷ് തന്നെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചത്.


എന്‍റെ താരത്തിനൊപ്പം എന്നാണ് ചിത്രത്തോടൊപ്പം വിഗ്നേഷ് കുറിച്ചിരിക്കുന്നത്. വിവാഹശേഷം സിനിമിയില്‍ നിന്നും താല്‍കാലികമായി ഇടവേളയെടുത്തിയിരിക്കുകയാണ് ഇരുവരും. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഗോള്‍ഡാണ് ഇനി റിലീസ് ചെയ്യാനുള്ള നയൻതാരയുടെ ചിത്രം.