സൗബിൻ ഷഹീർ, നവീൻ നസീം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോണ് പോൾജോർജ് അവതരിപ്പിക്കുന്ന അമ്പിളിയിലെ പുതിയ ഗാനം പുറത്തുവിട്ടു. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാലാണ്.
പുതുമുഖം തൻവി റാമാണ് സിനിമയിലെ നായിക. ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മെഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
അമ്പിളിയിലെ മനോഹര ഗാനം കാണാം
12:37 PM Aug 08, 2019 | Deepika.com