വിവാഹശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ നയന്‍താര

12:10 PM Jun 16, 2022 | Deepika.com

വിവാഹശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങി നയന്‍താര. ഹിന്ദിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജവാന്‍ ചിത്രത്തില്‍ അടുത്തയാഴ്ചയോടെ നയന്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആറ്റ്ലിയാണ്. നയന്‍താരയുടെയും ആറ്റ്ലിയുടെയും ആദ്യ ചിത്രമാകും ജവാന്‍. അന്വേഷണ ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് നയന്‍താര ജവാനില്‍ കൈകാര്യം ചെയ്യുന്നത്.

വിവാഹശേഷം വിഗ്നേഷിനൊപ്പം കേരളത്തിലെത്തിയ നയന്‍താരയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന അമ്മയെ സന്ദര്‍ശിക്കാനാണ് ദമ്പതികള്‍ കൊച്ചിയിലെത്തിയത്. ജൂണ്‍ ഒന്‍പതിന് ചെന്നൈ മഹാബലിപുരത്തായിരുന്നു നയന്‍താരയുടെയും വിഗ്നേഷ് ശിവന്‍റെയെും വിവാഹം. സാമൂഹിക സാംസ്കാരിക രംഗത്ത് നിന്നും നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്