രണ്‍ബീര്‍-അമിതാഭ് ബച്ചന്‍-ആലിയ ഭട്ട് ചിത്രം "ബ്രഹ്മാസ്ത്ര'- ട്രെയിലര്‍

11:19 AM Jun 16, 2022 | Deepika.com

രണ്‍ബീര്‍ കപൂര്‍-അമിതാഭ് ബച്ചന്‍-ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയിലര്‍ പുറത്തിറക്കി. മൂന്ന് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ഒന്നാം ഭാഗത്തിന്‍റെ ട്രെയിലറാണ് വന്നിരിക്കുന്നത്. 'ബ്രഹ്മാസ്ത്ര' ഭാഗം ഒന്ന്: ശിവ എന്നാണ് ആദ്യ ഭാഗത്തിന്‍റെ പേര്.



ഷാരൂഖ് ഖാന്‍ അതിഥിേവഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നാഗാര്‍ജുനയും മൗനി റോയിയും അഭിനയിക്കുന്നുണ്ട്. ബ്രഹ്മാസ്ത്ര. ഫാന്‍റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേര്‍ന്ന ഒരു മഹാകാവ്യമാണ് ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്‍റെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മിക്കുന്നത്. 2022 സെപ്തംബര്‍ 9ന് ചിത്രത്തിന്‍റെ ആദ്യ ഭാഗം റിലീസ് ചെയ്യും.