ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു- അജു വർഗ്ഗീസ്

09:46 AM Jun 16, 2022 | Deepika.com

പുതുമുഖ സംവിധായകരുടെ വേതന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ അജു വര്‍ഗീസ്. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും പുതുമുഖ സംവിധായകര്‍ക്ക് പണം കൊടുക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അജു പറഞ്ഞു. പുതുമുഖ സംവിധായകര്‍ക്ക് വേതനം നല്‍കേണ്ട ആവശ്യമില്ല എന്ന് അജു പറഞ്ഞെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് താരത്തിന്‍റെ വിശദ്ദീകരണം.

നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ഒരു യുട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അജു വര്‍ഗീസ് പറയുന്നു.

അജുവിന്‍റെ കുറിപ്പ്

പ്രകാശന്‍ പരക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്‍റെ ഇന്‍റര്‍വ്യൂലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു.
അതിനാല്‍ ഇന്‍റര്‍വ്യൂലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.
1) പണിയെടുക്കുന്നവര്‍ക്കു വേതനം കൊടുക്കണം എന്ന് ഞാന്‍ തുടക്കം തന്നെ പറയുന്നു.
2) ശംഭുവിനെ ഉദാഹരണം ആയി പറയുമ്പോള്‍, 'മാസം ഇത്രേം ഉള്ളു' എന്നും അല്ലേല്‍ ''മാസം ഒന്നുമില്ലെന്നോ'' ആദ്യം പറയും.
ഇതില്‍ തലക്കെട്ടു വന്നത് 'മാസം ഒന്നുമില്ലെന്ന് മാത്രം. ഞാന്‍ തന്നെ പറഞ്ഞ 2 കാര്യങ്ങള്‍ എന്‍റെ വാക്കുകള്‍ അല്ലാതായി ??

ശരിക്കും പറഞ്ഞാല്‍ അത് തമാശ ആയിട്ടുള്ള ഒരു ചര്‍ച്ചയായിരുന്നു. എന്‍റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു

പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടി ഒരു യൂട്യൂബ് ചാനലിന് വേണ്ടി പങ്കെടുത്ത ചര്‍ച്ചയിലാണ് വിവാദത്തിനു ആസ്പദമായ പരാമര്‍ശം ഉണ്ടായത്. ധ്യാന്‍ ശ്രീനിവാസനും വൈശാഖ് സുബ്രഹ്മണ്യനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.