പ്രിയദര്‍ശന്‍റെ പുതിയ ചിത്രം വരുന്നു: ഷെയിന്‍ നിഗം നായകന്‍

09:39 AM Jun 15, 2022 | Deepika.com

മരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തിലെ നായികയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാദിര്‍ഷയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചത്. പ്രിയദര്‍ശന്‍റെ തന്നെ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേതകയുമുണ്ട്.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

മരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍. സംവിധായകന്‍ പ്രിയദര്‍ശന്‍റെ പുതിയ സിനിമയില്‍ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോയും അര്‍ജുന്‍ അശോകനും എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.പ്രിയദര്‍ശന്‍റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയില്‍ സിദ്ദിഖ് ജോണി ആന്‍റണി,മണിയന്‍പിള്ള രാജു, അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.നായികക്ക് വേണ്ടി ഉള്ള കാസ്റ്റിംഗ് നടന്നു വരുന്നു. ചിത്രത്തിന്‍റെ ബാക്കി വിവരങ്ങള്‍ ഉടന്‍ തന്നെ വരും. ഈ മൂവിയുടെ തീരക്കഥ എഴുതുന്നതും സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശന്‍ തന്നെ ആണ്. ചിത്രത്തിന്‍റെ ഷൂട്ടിങ് സെപ്തംബറില്‍ ആരംഭിക്കും. പുതുതലമുറയില്‍പ്പെട്ട അഭിനേതാക്കളെ അണിനിരത്തി ആദ്യമായിട്ടാണ് പ്രിയദര്‍ശന്‍ ഒരു ചലച്ചിത്രം അണിയിച്ചുയൊരുക്കുന്നത്.