കല്യാണി പ്രിയദര്ശൻ നായികയാകുന്ന തെലുങ്ക് ചിത്രം രണരംഗത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആക്ഷൻ ത്രില്ലർ ചിത്രമാണ് രണരംഗം. സുധീര്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് ഷർവാനന്ദ് ആണ്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്.
കാജൾ അഗർവാളും മുരളി ശര്‍മ്മയും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സൂര്യദേവര നാഗവംശിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും. ഹീറോ, മാനാട്,വാൻ എന്നീ തമിഴ് ചിത്രങ്ങളും ഈ വർഷം കല്യാണിയുടേതായി പുറത്തിറങ്ങും.
കല്യാണിയുടെ രണരംഗം; ട്രെയിലർ എത്തി
09:51 AM Aug 06, 2019 | Deepika.com