കെജിഎഫ് നിര്മാതക്കള്ക്കൊപ്പം പാന്‍ ഇന്ത്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി പൃഥിരാജ്. കെജിഎഫ് സിനിമയുടെ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ സിനിമക്കാണ് പൃഥ്വിരാജ് സംവിധാനം നിര്‍വഹിക്കുക. ടൈസണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന് എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ടൈസണ്‍.
"എന്റെ നാലാമത്തെ സംവിധാനസംരംഭം. എമ്പുരാന് ശേഷമുള്ള അടുത്ത ചിത്രം. സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും. ഇത്തവണ വലിപ്പമേറും. ഞങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് ഒപ്പമുണ്ട്'. പൃഥിരാജ് കുറിച്ചു.
സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ റിലീസ് ചെയ്തു. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ടൈസണ്‍ എത്തുക. ഹൊംബാലെ ഫിലിംസുമായി സഹകരിച്ചിച്ച് അവരുടെ ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2 കേരളത്തില്‍ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു. കൂടാതെ ഹൊംബാലെയുടെ അടുത്ത പ്രോജക്ടായ പ്രഭാസ്-പ്രശാന്ത് നീല്‍ ചിത്രം സലാറിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.
കെജിഎഫ് നിര്മാതക്കള്ക്കൊപ്പം സിനിമ സംവിധാനം ചെയ്യാനൊരുങ്ങി പൃഥിരാജ്
09:05 AM Jun 11, 2022 | Deepika.com