ഡിയർ ഫ്രണ്ട് സാധ്യമാക്കിയതിന് പ്രിയപ്പെട്ടവർക്ക് നന്ദി പറഞ്ഞ് വിനീത് കുമാർ

12:15 PM Jun 10, 2022 | Deepika.com

തന്‍റെ പുതിയ ചിത്രമായ ഡിയര്‍ ഫ്രണ്ട് സാധ്യമായതിന് പ്രിയപ്പെട്ടവര്‍ക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ വിനീത് കുമാര്‍. കാലഹരണപെടാത്ത സിനിമയാണെന്നും കൂടെയുണ്ടാകണമെന്നും അദ്ദേഹം കുറിച്ചു.

ഇങ്ങനെയൊരു സിനിമ സാധ്യമായത് ഷൈജുഖാലിദ് എന്ന എന്‍റെ ഡിയര്‍ ഫ്രണ്ട് എന്നോടൊപ്പം കട്ടയ്ക്ക് നിന്നതുകൊണ്ടുമാത്രമാണ് . ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ ഡിയര്‍ ഫ്രണ്ട് നിര്‍മ്മിക്കാന്‍ കൂട്ടായിനിന്നത് സമീറും ആഷിഖുമാണ്. ഒരിക്കലും ഔട്ട് ഡേറ്റട് ആകാത്ത ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്നു കരുതുന്നു. കൂടെയുണ്ടാവണം. അദ്ദേഹം കുറിച്ചു.

ടൊവീനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍,അര്‍ജുന്‍ ലാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.