സിനിമയുടെ വിജയത്തിൽ സംവിധായകന് കാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍

09:05 AM Jun 08, 2022 | Deepika.com

വിക്രം സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് ലെക്സസ് കാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍. നടന്‍ ലോകേഷിന് കാറിന്‍റെ താക്കോല്‍ കൈമാറുന്ന ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംവിധായകനും തന്‍റെ സമൂഹമാധ്യമത്തിലൂടെ കാറിന്‍റെ ചിത്രം പങ്കുവച്ചു.

നന്ദി ആണ്ടവരൈയ് എന്ന കുറിപ്പോടുകൂടിയാണ് അദ്ദേഹം കമല്‍ഹാസനൊപ്പം നില്‍ക്കുന്ന ചിത്രം സഹിതം പങ്ക് വച്ചത്. കമല്‍ഹാസന്‍,വിജയ്സേതുപതി,ഫഹദ് ഫാസില്‍,നരേയ്ന്‍ തുടങ്ങിയ നീണ്ടതാര നിരയാണ് അഭിനയിക്കുന്നത്. നടന്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.