പ്രവേശനോത്സവ ദിവസം മകൻ സായിയെ സ്കൂളില്‍ എത്തിച്ച ഫോട്ടോ നവ്യ നായർ പങ്കുവയ്ക്കുകയും ഇത് വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വാർത്തകൾക്ക് വന്നൊരു ട്രോൾ പങ്കുവച്ചിരിക്കുകയാണ് നവ്യ ഇപ്പോൾ. മകനെ സ്കൂളിലാക്കാൻ നേരിട്ടെത്തി നവ്യ നായർ എന്ന തലക്കെട്ടിലായിരുന്നു വാർത്ത.
'ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്. ഇപ്പോ കൊറിയർ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചക്ക് സ്കൂളിൽ നിന്ന് തിരിച്ചയക്കും പോയി ഒപ്പിട്ട് കൈപ്പറ്റണം',എന്നാണ് ഒരാൾ വാർത്തയ്ക്ക് താഴെ കമന്റ് ചെയ്തത്. 'ഇത് ഇഷ്ടപ്പെട്ടു. അഞ്ജലി താരാ ദാസ് പൊളിച്ചു', എന്നാണ് ട്രോൾ പങ്കുവച്ച് നവ്യ കുറിച്ചത്.
പ്രവേശനോത്സവ ദിവസമായ ഇന്നാണ് മകനൊപ്പം സ്കൂളിൽ എത്തിയ നവ്യ ചിത്രങ്ങൾ പങ്കുവച്ചത്. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയാണ് സായി. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്ക്കൊപ്പമുള്ള ഫോട്ടോയും നവ്യാ നായര്‍ പങ്കുവെച്ചിരുന്നു. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നവ്യാ നായര്‍ ആശംസിച്ചു.
"ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്'; ട്രോൾ പങ്കുവച്ച് നവ്യ
07:25 PM Jun 01, 2022 | Deepika.com