കെ.കെയുടെ വിയോഗ വാര്‍ത്തയില്‍ ഞെട്ടി ഇന്ത്യന്‍ സംഗീതലോകം

04:15 PM Jun 01, 2022 | Deepika.com

കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഇന്ത്യന്‍ സംഗീത ലോകം. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വന്നിരിക്കുന്നത്.
കെ.കെ.യുടെ വിയോഗം അതിയായ ഞെട്ടലും സങ്കടവുമുണ്ടാക്കിയെന്ന് നടന്‍ അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു. ആത്മശാന്തി നേരുന്നു.



ഗായിക ശ്രേയ ഘോഷാല്‍ തനിക്ക് വിശ്വസിക്കാനാകുന്നില്ല എന്നാണ് കുറിച്ചിരിക്കുന്നത്. ഇത് ഉള്‍ക്കൊള്ളാനാകുന്നതിലും കഠിനമാണ്. ഹൃദയം നുറുങ്ങുന്ന വേദനയാണിതെന്നും അവര്‍ പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന ലെജന്‍ഡ് എന്ന തമിഴ്ചിത്രത്തിലെ ഗാനം ഇരുവരും ഒരുമിച്ചാണ് പാടിയത്.



കരച്ചിലടക്കാനാകുന്നില്ലെനിക്ക് ,എന്തൊരു ശബ്ദം, എന്തൊരു മനുഷ്യന്‍,എന്തൊരു സംഗീതം. എന്നെന്നും കെ.കെ. എന്നാണ് ഗായകന്‍ വിശാല്‍ ദല്‍ദാനി അനുസ്മരിച്ചു.



എന്തിനാണ് തനിച്ചാക്കി പോയതെന്നാണ് മോഹിത് ചൗഹാന്‍ ട്വീറ്റ്് ചെയ്തത്. ഇത് ശരിയല്ല,എന്തിനാണ് ഒറ്റക്ക് പോയത്. അവസാനം നമ്മള്‍ ഒരുമിച്ച് കൂടിയപ്പോള്‍ ഒരു ടൂര്‍ പോകാമെന്ന് പദ്ധതിയിട്ടതല്ലേ എന്നിട്ടെന്താണ് നിങ്ങള്‍ തനിച്ച് പോയത്. അദ്ദേഹം എഴുതി.