പണിയൊന്നുമില്ലാത്തവര്‍ക്ക് സമര്‍പ്പിക്കുന്നു: ഗോപി സുന്ദര്‍

12:26 PM May 31, 2022 | Deepika.com

ഗോപി സുന്ദറിനും അമൃത സുരേഷിനുമെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് മറുപടി സമൂഹമാധ്യമത്തില്‍ നല്‍കി ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു പോസ്റ്റ്.

മറ്റുള്ളവരുടെ വ്യക്തിപരമായ 'ജീവിതത്തെ' വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്ത ആളുകള്‍ക്കായി ഞങ്ങള്‍ ഈ പുട്ടും മുട്ട കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഗോപിയുടെ വാക്കുകള്‍.



കഴിഞ്ഞ ദിവസമാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്നത്. പിന്നീട് ഇവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിവിധ തരത്തിലുള്ള കമന്‍റുകളും ട്രോളുകളും വന്നിരുന്നു.