എന്‍റെ സഹോദരിയുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവന്നതിന്: ഗോപി സുന്ദറിന് ജന്‍മദിനാശംസകളുമായി അഭിരാമി സുരേഷ്

11:31 AM May 30, 2022 | Deepika.com

സമൂഹമാധ്യമങ്ങളിലുള്ള ജീവിതത്തിന് മുകളിലും അതിനപ്പുറവും നുണകളും സത്യവും ഉണ്ടാകും. നമ്മളെല്ലാവരും സാധാരണ മനുഷ്യന്‍മാരായി ജീവിക്കുന്നു,സ്നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു അങ്ങനെ.

അങ്ങനെ ഒന്നും ശാശ്വതമല്ലാത്ത ഒന്നും പ്രവചിക്കാനാകാത്ത ഈ റോളര്‍കോസ്റ്റര്‍ ജീവിത യാത്രയില്‍ ഞാന്‍ ഒരു സഹോദരനെ കണ്ടെത്തി. അദേഹം ഞങ്ങളുടെ ജീവിതത്തില്‍ മാന്ത്രിക സംഗീതം നല്‍കി. എന്‍റെ സഹോദരിയുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവന്നു. എന്നെ അദേഹത്തിന്‍റെ മൂത്തമകള്‍ എന്ന് വിളിക്കുന്നു. തന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ടവരോട്
സ്നേഹത്തിലും ബഹുമാനത്തിലും പെരുമാറുന്നയാളാകുന്നു.

എന്‍റെ ത്വാതികമായ അവലോകനം നിര്‍ത്തി ഞാന്‍ അദേഹത്തിന് ആശംസകള്‍ നേരുന്നു. ജന്മദിനാശംസകള്‍ സഹോദരാ. നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ. തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍ ഓര്‍ത്തും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടും എല്ലാ ആശംസകളും ഞാന്‍ നേരുന്നു.

നമ്മുടെ മുന്നിലുള്ള വിധി എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ആര്‍ക്കുമറയില്ല. അതുകൊണ്ട് നമുക്ക് ആളുകളെ ശ്വാസം വിടാന്‍ അനുവദിക്കാം,സ്നേഹിക്കാം,പോസിറ്റിവിറ്റി കൊടുക്കാം. ഏല്ലാത്തിനും അപ്പുറമായി നമുക്കെല്ലാവര്‍ക്കും ജീവിക്കാം. പരസ്പരം സ്നേഹിക്കാം. എന്നാല്‍ വിധിക്കാതിരിക്കുക.

മറ്റുള്ളവരുടെ പുഞ്ചിരിക്കായി പുഞ്ചിരിക്കാന്‍ നമുക്ക് പഠിക്കാം.സുന്ദരമായ മനസ്സോടെ. നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകളോ സമൂഹമാധ്യമങ്ങളിലൂടെ നമ്മള്‍ കാണുന്ന കാര്യങ്ങളോ അന്വേഷിക്കാതിരിക്കാം.
പ്രതീക്ഷിക്കാത്ത നാളെകളിലേക്ക് എല്ലാവര്‍ക്കും ഒത്തിരി പ്രാര്‍ത്ഥനകളോടും സ്നേഹത്തോടും കൂടി.. ഗോപി ചേട്ടന് വേണ്ടി ഈ ഹൃദയം നിറഞ്ഞ കുറിപ്പ് സമര്‍പ്പിക്കുന്നു. ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍ ബ്രോ.