ഒരു ഫോറൻസിക് സർജന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രം ദ് ഓട്ടോപ്സി കൈയടി നേടുന്നു. നിധിൻ പുളിമൂട്ടിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജെറി ചെറിയാന്റേതാണ് തിരക്കഥ. ജേക്കബ് സാം ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.
ജീവനൊടുക്കിയ ആളുടേതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഡോക്ടറുടെ അടുക്കലേക്ക് കൊണ്ടുവരുന്നതും എന്നാൽ, അദ്ദേഹത്തിന് തോന്നുന്ന സംശയങ്ങൾ കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്നതുമാണ് ഹ്രസ്വ ചിത്രത്തിന്റെ ഉള്ളടക്കം. ഡിസ്നി ജയിംസ് അവതരിപ്പിക്കുന്ന ഡോ. ജോർജ് ഇടിക്കുള എന്ന കഥാപാത്രമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.