എമ്പുരാന്‍റെ തിരക്കഥ പൂര്‍ത്തിയായി

04:12 PM May 26, 2022 | Deepika.com

ലൂസിഫറിന്‍റെ രണ്ടാംഭാഗമായ എമ്പുരാന്‍റെ തിരക്കഥ പൂര്‍ത്തിയായതായി മുരളി ഗോപി. തിരക്കഥയുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് മുരളി ഗോപി തന്നെയാണ് ഈക്കാര്യം അറിയിച്ചത്.

എല്‍2 റെഡി ഫോര്‍ ലോഞ്ച് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. 2019-ല്‍ പുറത്തിറങ്ങിയ പ്രിഥിരാജ് ചിത്രം തിയറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. എല്‍2 2023 എന്ന് പ്രിഥിരാജും ചിത്രത്തിന് താഴെ സൂചിപ്പിക്കുന്നു.