സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

11:44 AM May 26, 2022 | Deepika.com

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും. ചലച്ചിത്ര-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വൈകിട്ട് അഞ്ചിനാകും അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുക. മലയാള സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും മത്സരത്തിനുണ്ട് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഇന്ദ്രന്‍സ്, സൂരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം എന്നിവര്‍ തിളക്കാമാര്‍ന്ന പ്രകടനവുമായി മത്സരരംഗത്തുണ്ട്.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. 142 സിനിമകളാണ് മത്സരത്തിനായി സമര്‍പ്പിച്ചത്. ഇവയില്‍ ഏഴെണ്ണം കുട്ടികളുടെ ചിത്രമാണ്.

ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, പ്രിഥിരാജ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദിലീപ്, ബിജു മേനോന്‍, ടോവിനോ തോമസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, ആസിഫ് അലി, നിവിന്‍ പോളി, സൗബിന്‍ സാഹീര്‍, സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് നടന്‍മാരുടെ പട്ടികയിലുള്ളത്.

മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്‍ശന്‍, നിമിഷ സജയന്‍, അന്ന ബെന്‍, രജിഷ വിജയന്‍, ദര്‍ശന രാജേന്ദ്രന്‍, ഉര്‍വശി,സുരഭി, ഐശ്വര്യ ലക്ഷ്മി, മംമ്ത,ഗ്രേസ് ആന്റണി,മീന, നമിത പ്രമോദ്, മഞ്ജു പിള്ള, ലെന, സാനിയ അയപ്പന്‍, ശ്രുതി രാമചന്ദ്രന്‍, ശ്രുതി സത്യന്‍, ദിവ്യ പിള്ള, റിയ സൈര, അഞ്ജു കുര്യന്‍, ദിവ്യ എം.നായര്‍, വിന്‍സി അലോഷ്യസ്, ഡയാന തുടങ്ങിയ നടിമാരുടെ ചിത്രങ്ങളും മത്സരിക്കുന്നു.

റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' എന്നിവയും മത്സരത്തിനുണ്ട്. താരാ രാമാനുജന്‍റെ 'നിഷിദ്ധോ', മനോജ് കാനയുടെ ഖെദ്ദ, ഷെറി ഗോവിന്ദന്‍-ടി.ദീപേഷ് ഒരുക്കിയ 'അവനോവിലോന', സിദ്ധാര്‍ഥ ശിവയുടെ 'ആണ്, ഡോ.ബിജുവിന്‍റെ 'ദ് പോര്‍ട്രെയ്റ്റ്സ് 'എന്നിവയും ജയരാജ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും മത്സരത്തിനുണ്ട്.