സൈബീരിയൻ കോളനി തുടങ്ങി: കൊച്ചിയിൽ വ്യത്യസ്തമായ പൂജ

12:40 PM May 16, 2022 | Deepika.com

രതീഷ് കൃഷ്ണൻ, അപ്പാനി ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ ജിനു ജെയിംസ്, മാത്‌സൺ ബേബി എന്നിവർ ചേർന്ന് തിരക്കഥാരചനയും സംവിധാനവും നിർവഹിക്കുന്ന സൈബീരിയൻ കോളനി എന്ന ചിത്രത്തിന്‍റെ പൂജയും ടൈറ്റിൽ പ്രകാശനവും വ്യത്യസ്തമായി.

പതിവ് പൂജാ ചടങ്ങുകളുടെ ആഡംബരസ്വഭാവം ഒഴിവാക്കി അനാഥാലയത്തിലെ അന്തേവാസികൾക്ക് ഒപ്പമാണ് സിനിമയുടെ അണിയറപ്രവർത്തകർ ടൈറ്റിൽ പ്രകാശനവും പൂജയും നടത്തിയത്. എറണാകുളത്ത് കൂനമ്മാവിൽ സ്ഥിതി ചെയ്യുന്ന ഇവാഞ്ചൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പമാണ് ചടങ്ങ് നിർവഹിച്ചത്.

അഞ്ജലി റാവു ആണ് ചിത്രത്തിലെ നായിക. പ്രശാന്ത് മാധവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ നിഖിൽ കെ. ഹരി ആണ് ചിത്രസംയോജനം. സംഗീതസംവിധാനം ഫോർ മ്യുസിക്കും സുദീപ് സുരേഷും ചേർന്ന് നിർവഹിക്കുന്നു.

ടോണി തോമസിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ഫ്രെയിം മേക്കേഴ്സ് എന്‍റർടെയ്ൻമെന്‍റ്സ് ആണ് ചിത്രം നിർമിക്കുന്നത്.