ബിക്കിനി ധരിച്ച് പിറന്നാള്‍ ആഘോഷിച്ചതിനെ വിമർശിച്ചവർക്ക് മറുപടിയുമായി ആമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്. തന്റെ ഫോട്ടോകളെ ട്രോളിയവർക്ക് ഇതാ കൂടുതൽ ഫോട്ടോകൾ എന്ന അടിക്കുറുപ്പോടെയാണ് പുതിയ പോസ്റ്റ്. ബിക്കിനി ധരിച്ചാണ് ഇറ പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി ഒരു പൂൾ പാർട്ടി സംഘടിപ്പിച്ചിരുന്നു.
വേർപിരിഞ്ഞെങ്കിലും മകളുടെ ജന്മദിനം ആഘോഷമാക്കാൻ ആമിറും റീനയും ഒന്നിച്ചെത്തി. ആമിറുമായി വേർപിരിഞ്ഞ രണ്ടാം ഭാര്യ കിരൺ റാവുവും മകൻ ആസാദ് റാവുവിനൊപ്പം പാർട്ടിയിൽ പങ്കെടുത്തു. തൊട്ടുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെയാളുകള്‍ ഇറയെ വിമര്‍ശിച്ച് രംഗത്ത് വന്നു.
ബിക്കിനി സംസ്കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണെന്നുമായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍. ‘അച്ഛനു മുമ്പിൽ ഇത്തരം വസ്ത്രം ധരിച്ചു നിൽക്കാൻ നാണമില്ലേ, ഇപ്പോഴും ചെറിയ കുട്ടി ആണെന്നാണോ വിചാരം, സംസ്കാരമില്ലാത്തവൾ’ എന്നിങ്ങനെ നിരവധി അധിക്ഷേപങ്ങൾ ഇറ പങ്കുവച്ച ചിത്രങ്ങൾക്കുണ്ടായി.
സംഭവം വലിയ ചര്‍ച്ചയായതോടെ ഇറയെ പിന്തുണച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്ന് വരുന്നത്. ഗായിക സോനാ മോഹപത്ര ഉൾപ്പടെ ചില സെലിബ്രിറ്റികളും ഇറയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഇറ മുതിര്‍ന്ന സ്ത്രീയാണെന്നും വയസ്സായെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര കുറിച്ചു.
ബിക്കിനിയെ ട്രോളിയവർക്കിതാ കൂടുതൽ ഫോട്ടോകൾ
11:26 PM May 14, 2022 | Deepika.com