എ.ഡി. ഗിരീഷ് സംവിധാനം ചെയ്യുന്ന തണ്ണീർമത്തൻ ദിനങ്ങളിലെ പുതിയ ഗാനം പുറത്തുവിട്ടു. പ്രദീപ് പള്ളുരുത്തിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ, മാത്യു തോമസ് എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ഒരു അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പ്ലാൻ ജെ സ്റ്റുഡിയോസ്, ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ജോമോൻ ടി. ജോണ്, ഷെബിൻ ബക്കർ, ഷമീർ മുഹമ്മദ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
തണ്ണീർമത്തൻ ദിനങ്ങളിലെ പുതിയ ഗാനം കാണാം
11:00 AM Jul 25, 2019 | Deepika.com