സംഗീതസംവിധായകന് എ.ആര്.റഹ്മാന്റെ മകളും ഗായികയുമായ ഖദീജ വിവാഹിതയായി. സൗണ്ട് എഞ്ചീനിയര്‍ റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്. ജീവിതത്തില്‍ ഏറ്റവും കാത്തിരുന്ന ദിനം എന്ന തലക്കെട്ടോടെയാണ് ഖദീജ ചിത്രങ്ങള്‍ പങ്കുവെച്ചത്.
എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത റഹ്മാനും പങ്കുവെച്ചത്. ചിത്രത്തില്‍ റഹ്മാന്റെ മാതാവിന്റെ ചിത്രവും കാണാം.
അടുത്തിടെയാണ് റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവര്‍ക്കും ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. 2021 ഡിസംബര്‍ 29-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
ഗായികയെന്ന നിലയില്‍ ഖദീജ ഏറെ ശ്രദ്ധ നേടിയിരുന്നു.2020-ല്‍ പുറത്തിറങ്ങിയ 'ഫരിശ്തോ' എന്ന ഗാനം രാജ്യാന്തരപുരസ്കാരത്തിന് അര്‍ഹമായിരുന്നു. എ.ആര്.റഹ്മാന് തന്നെയായിരുന്നു ആല്‍ബത്തിന്റെ സംഗീതസംവിധാനവും നിര്‍മാണവും.
ഏ.ആര്.റഹ്മാന്റെ മകള്‍ ഖദീജ വിവാഹിതയായി
01:05 PM May 06, 2022 | Deepika.com