നടന് അജിത്തിന്റെ നായികയായി മഞ്ജുവാര്യര്‍ വീണ്ടും തമിഴിലേക്ക്. ധനുഷ് ചിത്രം അസുരന് ശേഷം മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.
വലിമൈ എന്ന ചിത്രത്തിന് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്.
ഹൈദരാബാദ്,ചെന്നൈ എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷൻ. വെട്രിമാരന് സംവിധാനം ചെയ്ത അസുരനിലെ പച്ചയമ്മാള്‍ എന്ന മഞ്ജുവിന്റെ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്; അജിത്തിന്റെ നായികയാകും
12:57 PM May 06, 2022 | Deepika.com