വിജയ് നായകനാകുന്ന ബിഗിൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. വിവേകിന്റെ വരികൾക്ക് എ.ആർ. റഹ്മാൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എ.ആർ. റഹ്മാനും, സാഷ തിരുപതിയും ചേർന്നാണ്.
ആറ്റ്ലിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു ഫുട്ബോൾ കോച്ചിന്റെ കഥാപാത്രത്തെ വിജയ് അവതരിപ്പിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ജാക്കി ഷെറോഫ്, കതിർ, വിവേക് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
പാടി തകർത്ത് എ.ആർ. റഹ്മാൻ; ബിഗിലിലെ ആദ്യ ഗാനം എത്തി
04:19 PM Jul 24, 2019 | Deepika.com