"സ്വ​ർ​ഗ​ത്തി​ലെ ക​ട്ടു​റു​മ്പ്' തു​ട​ങ്ങി; ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​ൻ

03:39 PM May 04, 2022 | Deepika.com

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന "സ്വ​ർ​ഗ​ത്തി​ലെ ക​ട്ടു​റു​മ്പ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഇ​ടു​ക്കി​യി​ലെ കു​ട്ട​മ്പു​ഴ ഗ്രാ​മ​ത്തി​ൽ ആ​രം​ഭി​ച്ചു. ചി​ത്ര​ത്തി​ൽ അ​ധ്യാ​പ​ക​നാ​യാ​ണ് ധ്യാ​ൻ വേ​ഷ​മി​ടു​ന്ന​ത്. മൈ​ന ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജ​സ്പാ​ൽ ഷ​ൺ​മു​ഖ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ശി​വ​ൻ​കു​ട്ട​നും കെ.​എ​ൻ. വി​ജ​യ​കു​മാ​റും ചേ​ർ​ന്നാ​ണ്.

ശി​വ​ൻ​കു​ട്ട​ൻ വ​ട​യ​മ്പാ​ടി​യു​ടെ ക​ഥ​യ്ക്ക് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത് വി​ജു രാ​മ​ച​ന്ദ്ര​നാ​ണ്. ഗാ​യ​ത്രി അ​ശോ​ക് നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ബി​ജി​പാ​ൽ നി​ർ​വ​ഹി​ക്കു​ന്നു.

ജോ​യി മാ​ത്യു, കോ​ബ്രാ രാ​ജേ​ഷ്, രാ​ജേ​ഷ് പ​റ​വൂ​ർ, നി​ർ​മ​ൽ പാ​ലാ​ഴി, ജ​യ​കൃ​ഷ്ണ​ൻ, ശി​വ​ൻ​കു​ട്ട​ൻ കെ.​എ​ൻ, സു​ധി കൊ​ല്ലം, ടോ​ണി, മ​നോ​ഹ​രി ജോ​യി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.