മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രം ‘സിബിഐ 5: ദ് ബ്രെയ്ന്റെ ട്രെയിലർ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തിന് സാക്ഷിയാവാന്‍ മമ്മൂട്ടിയും രഞ്ജിപണിക്കരും രമേഷ് പിഷാരടിയും അടക്കമുള്ളവർ ദുബായിലെത്തിയിരുന്നു.
ദുബായിലുള്ളവര്‍ക്ക് ലൈറ്റ് അപ്പ് പ്രമോയ്ക്ക് സാക്ഷിയാകാമെന്നും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കഴിഞ്ഞ ദിവസം മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. 'കുറുപ്പാ'യിരുന്നു ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രം.
കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്. എന്‍. സ്വാമിയാണ് തിരക്കഥ എഴുതുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. 1988 ഫെബ്രുവരി 18നാണ് സിബിഐ സിരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങിയത്. പിന്നീട്, 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ സിനിമകളും പുറത്തിറങ്ങി. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്.
"സേതുരാമയ്യർ ബുര്‍ജ് ഖലീഫയില്‍'; സാക്ഷിയായി മമ്മൂട്ടി
11:11 PM Apr 29, 2022 | Deepika.com