‘ഷെഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ നിമിഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആത്മീയ രാജനോട് ആരെ അടുത്ത നായകനായി വേണമെന്ന ചോദ്യത്തിന് ആസിഫ് അലിയെ എന്ന് ആത്മീയ മറുപടി പറയുന്ന വീഡിയോയാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
മേപ്പടിയാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഷെഫീഖിന്റെ സന്തോഷം’. ഉണ്ണി മുകുന്ദന് , മനോജ് കെ. ജയന്, ബാല, ദിവ്യ പിള്ള, ആത്മീയ രാജന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.
ഈ ചിത്രത്തില്‍ ഷഹീന് സിദ്ധിക്ക്, മിഥുന് രമേഷ്, സ്മിനു സിജോ, ബോബന് സാമുവല്‍, ഹരീഷ് പേങ്ങന്, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. രസകരമായ റിയലിസ്റ്റിക് ഫാമിലി എന്റര്ടെയ്നര് എന്ന ആമുഖത്തോടെ അവതരിപ്പിക്കുന്ന ചിത്രം, പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായായ ഷെഫീഖ് എന്ന യുവാവിനെയാണ് കേന്ദ്രീകരിക്കുന്നത്.
‘എ ഫണ്‍ റിയലസ്റ്റിക് മൂവി’ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദൊ ഐസക് നിര്‍വ്വഹിക്കുന്നു. സംഗീതം- ഷാന്‍ റഹ്മാന്. എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്ത്തികേയന്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-അജി മസ്ക്കറ്റ്, പരസ്യകല- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാകേഷ് കെ. രാജന്, പ്രൊമോഷന് കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍ വി.
"ആസിഫെ, നീ ഇതു കേട്ടോടെയ്, നിന്നേ ഹീറോയായി വേണമെന്ന്'
07:00 PM Apr 25, 2022 | Deepika.com