മലയാളം, തുളു ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുന്ന "ബീരൻ' എന്ന ചിത്രത്തിന്റെ പൂജയും, പോസ്റ്റർ പ്രകാശനവും കാസർകോട്ട് നടന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻ ബാനറിൽ ഡോ.മനോജ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഗോപി കുറ്റിക്കോൽ രചനയും സംവിധാനവും നിർവഹിക്കുന്നു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി ഭദ്രദീപം തെളിയിച്ചു. തുളു സിനിമയിലെ ഹാസ്യ സാമ്രാട്ട് അരവിന്ദ് ബോളാറിന് പോസ്റ്റർ കൈമാറി, എംഎൽഎമാരായ സി.എച്ച്.കുഞ്ഞമ്പു, എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷറഫ് എന്നിവർ അശംസകൾ അർപ്പിച്ചു. സാമൂഹ്യ സാംസ്ക്കാരിക, ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
കൈലേഷ്, ഐ.എം.വിജയൻ, മീര വാസുദേവ്, സന്തോഷ് കീഴാറ്റൂർ എന്നിവരോടൊപ്പം, തുളു സിനിമയിലെ ഹാസ്യ സാമ്രാട്ട് അരവിന്ദ് ബോളാറും മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ 30ന് കാസർഗോട്ടെ കർണാടക അതിർത്തി പ്രദേശങ്ങളിൽ ചിത്രീകരണം ആരംഭിക്കും.
മലയാളം തുളു ഭാഷകളിൽ "ബീരൻ'
05:18 PM Apr 20, 2022 | Deepika.com