തന്നില്‍ നിന്ന് പ്രേക്ഷകര്‍ കുറച്ച് കൂടി നല്ലത് പ്രതീക്ഷിക്കുന്നുണ്ടായിരുന്നതിനാലാണ് രാധേ ശ്യാം പരാജയപ്പെട്ടതെന്ന് പ്രഭാസ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 'കോവിഡ്, അല്ലെങ്കില്‍ തിരക്കഥയിലുള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്.
ആളുകള്‍ എന്നെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നില്‍ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടുമാകാം. ബാഹുബലിയിലൂടെ രാജമൗലി തന്റെ ഇമേജ് തന്നെ മാറ്റിമാറിച്ചു. പ്രേക്ഷകർ എല്ലായ്പ്പോഴും തന്നെ അത്തരം റോളുകളിൽ കാണാനാണ് ആഗ്രഹിക്കുന്നത് എന്നും പ്രഭാസ് അഭിമുഖത്തിൽ വ്യക്തമാക്കി.
ബാഹുബലിക്ക് ലഭിച്ച സ്വീകാര്യത പുതിയ വേഷങ്ങൾ ഏറ്റെടുക്കുമ്പോൾ വെല്ലുവിളിയാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് താരം പ്രതികരിച്ചത്. സംവിധായകർക്കും നിർമ്മാതാക്കൾക്കും അതൊരു വെല്ലുവിളിയാണെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.
പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാണ് മാര്‍ച്ച് 11ന് പാന്‍ ഇന്ത്യ റിലീസായെത്തിയ രാധേ ശ്യം. 350 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 214 കോടി മാത്രമാണ് വരുമാനമുണ്ടായത്. പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സത്യരാജ്, ജഗപതി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.
രാധേ ശ്യമിന് 100 കോടിയുടെ നഷ്ടം; "ആളുകള്‍ എന്നെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല'
07:48 PM Apr 19, 2022 | Deepika.com