ആരും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് ആരാധകാരോട് തെന്നിന്ത്യൻ താരം സാമന്ത. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.
ഒരു ദിവസം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ടാറ്റൂ സ്റ്റൈൽ എന്തൊക്കെയാണ് എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്. ഒരിക്കലും ടാറ്റൂ ചെയ്യരുത്, അത് തന്നെയാണ് ഞാൻ എന്നോടും പറയുന്നത്, ഒരിക്കലും ടാറ്റൂ ചെയ്യരുത് എന്നായിരുന്നു മറുപടി. മുൻപ് സാമന്ത തന്റെ മുൻഭർത്താവ് നാഗചൈതന്യയുടെ പേരിൽ ചെയ്ത ടാറ്റൂ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
മൂന്ന് ടാറ്റൂകളാണ് സാമന്ത ചെയ്തത്. ഇതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചിരുന്നു. ഏറെനാളത്തെ പ്രണയത്തിന് ശേഷം 2017ൽ വിവാഹിതരായ ഇരുവരും 2021ലായിരുന്നു വേർപിരിഞ്ഞത്.
"ഒരിക്കലും ടാറ്റൂ ചെയ്യരുത്, അത് തന്നെയാണ് ഞാൻ എന്നോടും പറയുന്നത്'
10:00 PM Apr 18, 2022 | Deepika.com