കാർ അപകടത്തിൽ ഒരു പരിക്കുപോലുമില്ലെന്ന് നടന് ഗിന്നസ് പക്രു. സീറ്റ് ബെൽറ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും പക്രു സോഷ്യൽ മീഡിയയിൽ കുറിച്ചു. പക്രു സഞ്ചരിച്ച കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിന്നു.
തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തിൽ, ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഇടിക്കുകയായിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
സുഹൃത്തുക്കളെ .....
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു. പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.... ഞാൻ സുഖമായിരിക്കുന്നു...
മനോധൈര്യം കൈവിടാതെ എന്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവന്റ്സ് ഉടമ ടിജു വി നും , നന്ദി😍🙏🏼
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എന്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു....
Thank God ❤️🙏🏼
"സീറ്റ് ബെൽറ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു, ഞാൻ സുഖമായിരിക്കുന്നു'
09:05 PM Apr 11, 2022 | Deepika.com