രാ​ഷ്ട്രീ​യ​ക്കാ​രെ പ​രി​ഹ​സി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ആ​രാ​ധ​ക​രോ​ട് വി​ജ​യ്

09:05 PM Apr 07, 2022 | Deepika.com

രാ​ഷ്ട്രീ​യ​ക്കാ​രെ​യോ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ മ​റ്റോ പ​രി​ഹ​സി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ആ​രാ​ധ​ക​രോ​ട് വി​ജ​യ്. വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​സ്സി ആ​ന​ന്ദ് ആ​ണ് ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഫാ​ൻ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ രാ​ഷ്ട്രീ​യ​ക്കാ​രേ​യോ ഉ​ദ്യോ​ഗ​സ്ഥ​രെ​യോ പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ ഷെ​യ​ർ ചെ​യ്യ​രുത്.

വി​ജ​യ്‌യി​യു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും അ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബ​സ്സി ആ​ന​ന്ദ് വ്യ​ക്ത​മാ​ക്കി. ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഫാ​ൻ​സു​കാ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ കാ​ര​ണം മു​മ്പ് വി​ജ​യ് ചി​ത്ര​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബീ​സ്റ്റ് റി​ലീ​സി​നു മു​മ്പ് വി​ജ​യ് മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​യ​ത്. ചി​ത്രം ഏ​പ്രി​ൽ 13ന് ​പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തും.

മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ഷൈ​ൻ ടോം ​ചാ​ക്കോ​യും അ​പ​ർ​ണ ദാ​സും ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. സം​വി​ധാ​യ​ക​ൻ ശെ​ല്‍​വ​രാ​ഘ​വ​നും ബീ​സ്റ്റെ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഷൈ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണ് ത​മി​ഴ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നത്.