ഫോൺ നമ്പർ ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് സ്വസ്ഥത നഷ്ടപ്പെട്ടെന്ന് സീരിയൽ നടി വിഭൂതി ഠാക്കൂർ. "ഇത് ഒരുതരം തമാശയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. എനിക്ക് വിവിധ നമ്പറുകളിൽ നിന്നും ആളുകളിൽ നിന്നും കോളുകൾ വരുന്നുണ്ട്. വൃത്തികെട്ടതും വിലകുറഞ്ഞതുമായ സന്ദേശങ്ങൾ ആണ് വന്നുചേർന്നത്," നടി പറഞ്ഞു.
"ഞാൻ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്, എന്റെ നമ്പർ ഓൺലൈനിൽ ചോർത്തിയ കുറ്റവാളിയെ അവർ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു- അവർ പറഞ്ഞു. താൻ ഓൺലൈനിൽ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ആരാധകരെ അറിയിക്കാൻ വിഭൂതി താക്കൂർ ഇൻസ്റ്റഗ്രാമിൽ എത്തി. 'ഇത് ചെയ്ത ഇൻസ്റ്റാ പേജിനെതിരെ സൈബർ ക്രൈം അധികൃതരെ കൊണ്ട് കാര്യം അന്വേഷിക്കാൻ അനുവദിക്കുക.
എനിക്ക് മോശം മെസ്സേജ് അയക്കുന്ന എല്ലാ നമ്പറുകൾക്കെതിരെയും നടപടിയെടുക്കും. രണ്ടാമത്തെ സ്ക്രീൻഷോട്ട് ഇതെല്ലാം ചെയ്ത വ്യക്തിയുടെതാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും ഈ അക്കൗണ്ടിനെതിരെ പരാതിപ്പെടണം എന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു," വിഭൂതി പറഞ്ഞു.
ഫോൺ നമ്പർ ഓൺലൈനിൽ പ്രചരിപ്പിച്ചു; സ്വസ്ഥത നഷ്ടപ്പെട്ടെന്ന് സീരിയൽ നടി
08:38 PM Apr 06, 2022 | Deepika.com