രാജ്യന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത റിമ കല്ലിങ്കലിന് പിന്തുണ അറിയിച്ച് രഞ്ജിനി ഹരിദാസ്. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഫോറത്തില്‍ മിനി സ്കര്‍ട്ട് ധരിച്ചെത്തിയ റിമ കല്ലിങ്കലിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു. 'സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? മാന്യമായി വസ്ത്രം ധരിച്ചുകൂടെ' തുടങ്ങിയ കമന്റുകളാണ് റിമയുടെ വസ്ത്രധാരണത്തിന്റൈ സൈബറിടത്തില്‍ വിമര്‍ശനം നേരിടുന്നത്.
'എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍, നമ്മള്', എന്ന കുറിപ്പിന് ഒപ്പമാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്ത്രിന് തഴെ അഭിപ്രായം രേപ്പെടിത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നുമായിരുന്നു റിമ പറഞ്ഞു.
"എന്ത് ധരിക്കണമെന്ന് ആളുകള്‍ പറയാൻ ശ്രമിക്കുമ്പോള്‍ നമ്മള്'
07:08 PM Apr 06, 2022 | Deepika.com