"അ​തേ​ഴ്സ്' റി​ലീ​സി​ന്

01:04 PM Apr 04, 2022 | Deepika.com

ഒ​റ്റ രാ​ത്രി​യി​ലു​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന അ​നി​ശ്ചി​ത​ത്വ​വും പ്ര​മേ​യ​മാ​കു​ന്ന അ​തേ​ഴ്സ് എ​ന്ന ചി​ത്രം റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്നു. വൈ​ഡ് സ്ക്രീ​നി​ൻ ബാ​ന​റി​ൽ ഡോ. ​മ​നോ​ജ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ശ്രീ​കാ​ന്ത് ശ്രീ​ധ​ര​നാ​ണ്. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും നി​ർ​വ​ഹി​ക്കു​ന്ന​ത്.

ട്രാ​ൻ​സ്‍​ജ​ൻ​ഡ​ർ വി​ഭാ​ഗം സ​മൂ​ഹ​ത്തി​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും ചി​ത്രം പ​റ​യു​ന്നു​ണ്ട്. അ​ഞ്ച് ട്രാ​ൻ​സ്ജ​ൻ​ഡേ​ഴ്സും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. വി​പി​ൻ ച​ന്ദ്ര​നാ​ണ് ഛായാ​ഗ്ര​ഹ​ണം. നി​ഖി​ൽ രാ​ജ​ൻ സം​ഗീ​ത​വും നോ​ബി​ൾ തോ​മ​സ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

അ​നി​ൽ ആ​ന്‍റോ, റി​യ ഇ​ഷ, നി​ഷ മാ​ത്യു, കെ​സി​യ, ആ​ർ.​ജെ. ര​ഘു, ഗോ​പു പ​ട​വീ​ട​ൻ, ആ​ന​ന്ദ് ബാ​ൽ, എ​ൻ.​പ്ര​ശാ​ന്ത് ഐ​എ​എ​സ് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.