സംവിധായികയായി 18കാരിയുടെ അരങ്ങേറ്റം; മലയാളത്തിലും തമിഴിലുമായി മൂരി

04:07 PM Apr 02, 2022 | Deepika.com

മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന മൂരി എന്ന ചിത്രത്തിലൂടെ 18 വയസുകാരി സംവിധാന രംഗത്തെത്തുന്നു. സൈക്കോളജി ബിരുദ വിദ്യാർഥിനി അനീറ്റ സസ്പെൻസ് ത്രില്ലർ ചിത്രവുമായാണ് എത്തുന്നത്. പോലീസ് ഓഫീസറും നടനുമായ അഗസ്റ്റിൻ വർഗീസിന്‍റെ മകളായ അനീറ്റ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

മേക്കുന്നേൽ ഫിലിംസിന്‍റെ ബാനറിൽ വിൻസെന്‍റ് മേക്കുന്നേൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതരായ ഫ്രിഡോൾ മേക്കുന്നേൽ, തപസ്യ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൂടാതെ സീമ ജി. നായർ, സാംജി, മധുസൂദനൻ, സോമരാജ് (തൊണ്ടി മുതലും ദൃക്സാക്ഷിയും ഫെയിം) അഗസ്റ്റിൻ വർഗീസ്, വിനീത, ഉദയരാജ് (റീൽ തമിഴ് ഫിലിം ഹീറോ ) വെങ്കിട്ടരാം, വിൻസെന്‍റ് മേക്കുന്നേൽ, നിസാർ, മനോജ് മനു, മജേഷ്, സന്ധ്യ, അനിറ്റ അഗസ്റ്റിൻ, റൂബി തോമസ് , ബേബി മഹിമ തുടങ്ങിയവരും അഭിനയിക്കുന്നു.

കുട്ടികൾക്ക് നേരേയുള്ള ലൈംഗിക അതിക്രമം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇതിനെതിരേ ശക്തമായ ഒരു താക്കീതാണ് മൂരി എന്ന സിനിമ. ദീപ ചന്ദ്രോത്തിന്‍റെ വരികൾക്ക് ജീവൻ സോമൻ ഈണംപകരുന്നു.