ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'എന്താടാ സജി'യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ നായികയായി എത്തുന്നത് നിവേദ തോമസാണ്. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് നിവേദ മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്.
2013ൽ പുറത്തിറങ്ങിയ 'റോമൻസ്' ആണ് നിവേദ അവസാനമായി മലയത്തിൽ അഭിനയിച്ച ചിത്രം. പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളായ ജില്ല, പാപനാസം, ജന്റിൽമാൻ , നിന്നു കോരി, ജയ് ലവ കുശ, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ജയസൂര്യയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
"എന്താടാ സജി'യിലൂടെ നിവേദ തോമസ് വീണ്ടും മലയാളത്തിലേക്ക്
07:38 PM Apr 01, 2022 | Deepika.com