മ​ര​ണ​വീ​ട്ടി​ലെ ത​മാ​ശ​ക​ൾ! രാ​ഘ​വേ​ട്ട​ന്‍റെ പ​തി​നാ​റും രാ​മേ​ശ്വ​ര​യാ​ത്ര​യും തു​ട​ങ്ങി

03:52 PM Mar 31, 2022 | Deepika.com

കി​ര​ണ്‍​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ജി​ത് എ​സ് നാ​യ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് ആ​ഷി​ൻ കി​ര​ണ്‍ നി​ർ​മി​ക്കു​ന്ന രാ​ഘ​വേ​ട്ട​ന്‍റെ പതിനാറും ​രാ​മേ​ശ്വ​ര​യാ​ത്ര​യും എന്ന ചിത്രത്തിന്‍റെ പൂജയും ചിത്രീകരണവും തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു.

ഒ​രു മ​ര​ണം ന​ട​ന്ന ശേ​ഷം ആ ​വീ​ട്ടി​ൽ ന​ട​ക്കു​ന്ന മ​റ്റൊ​രു അ​പ​ക​ടം ഹാ​സ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന മു​ഴു​നീ​ള കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ് രാ​ഘ​വേ​ട്ട​ന്‍റെ 16 ഉം ​രാ​മേ​ശ്വ​ര​യാ​ത്ര​യും.

ര​ഞ്ജി പ​ണി​ക്ക​ർ, ഇ​ന്ദ്ര​ൻ​സ്, സു​രാ​ജ് വെ​ഞാ​റ​മൂ​ട്, സു​ധീ​ർ ക​ര​മ​ന, എം ​എ നി​ഷാ​ദ്, വി​നോ​ദ് കോ​വൂ​ർ, സി​നോ​ജ് വ​ർ​ഗീ​സ്, ഗോ​പു കി​ര​ണ്‍, അ​രി​സ്റ്റോ സു​രേ​ഷ്, നെ​ൽ​സ​ണ്‍, നോ​ബി, ജ​യ​കു​മാ​ർ, ഷി​ബു ല​ബാ​ൻ, ആ​റ്റു​കാ​ൽ ത​ന്പി, സു​നി​ൽ വി​ക്രം, ദ്രു​പ​ത് പ്ര​ദീ​പ്, ശി​വ​മു​ര​ളി, സു​ധീ​ഷ് കാ​ല​ടി, സേ​തു​ല​ക്ഷ​മി, അ​പ​ർ​ണ, ല​ക്ഷ്മി, ആ​ഷി​ൻ കി​ര​ണ്‍, മ​ഞ്ജു പ​ത്രോ​സ്, ബി​ന്ദു പ്ര​ദീ​പ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

സി​നു​സാ​ഗ​ർ ആണ് ചിത്രത്തിന് സംഭാഷണമെഴുതുന്നത്. സം​ഗീ​തം റോ​ണി റാ​ഫേ​ൽ. തി​രു​വ​ന​ന്ത​പു​ര​വും രാ​മേ​ശ്വ​ര​വു​മാ​ണ് ലൊ​ക്കേ​ഷ​നു​ക​ൾ.