അ​നി​യ​ത്തി പ്രാ​വി​ന് 25 വ​യ​സ്; ഭാ​ര്യ​യ്ക്കൊ​പ്പം ആ​ഘോ​ഷി​ച്ച് ചാ​ക്കോ​ച്ച​ൻ

05:10 PM Mar 26, 2022 | Deepika.com

ഒ​രു രാ​ജ​മ​ല്ലി വി​ട​രു​ന്ന പോ​ലെ... എ​ന്ന അ​നി​യ​ത്തി​പ്രാ​വി​ലെ പാ​ട്ട് അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​ഴ​ങ്ങി​യ​പ്പോ​ൾ മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ർ താ​രം ചാ​ക്കോ​ച്ച​നെ​ന്ന് വി​ളി​ക്കു​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​ൻ കേ​ക്ക് മു​റി​ച്ച് ത​ന്‍റെ പ്രി​യ​ത​മ പ്രി​യ​യു​ടെ വാ​യി​ൽ വ​ച്ച് കൊ​ടു​ത്തു.

‘ന്നാ ​താ​ൻ കേ​സ് കൊ​ട് ' എ​ന്ന ത​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന തൃ​ക്ക​രി​പ്പൂ​ർ ക​യ്യൂ​രി​ലെ ലൊ​ക്കേ​ഷ​നി​ലാ​ണ് അ​നി​യ​ത്തി പ്രാ​വി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ന്ന​ത്. ചെ​റു​വ​ത്തൂ​ർ, ക​യ്യൂ​ർ, തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ത​മി​ഴ് ന​ടി ഗാ​യ​ത്രി ശ​ങ്ക​റാ​ണ് നാ​യി​ക. ജാ​ഫ​ർ ഇ​ടു​ക്കി, സൈ​ജു കു​റു​പ്പ്, വി​ന​യ് ഫോ​ർ​ട്ട് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ക​യ്യൂ​രി​ൽ കോ​ട​തി സ​മു​ച്ച​യ​ത്തി​ലെ സീ​നു​ക​ളാ​ണ് ര​ണ്ടാ​ഴ്ച​യാ​യി ചി​ത്രീ​ക​രി​ച്ചു വ​രു​ന്ന​ത്.