"വി​നാ​യ​ക​ൻ സു​ഹൃ​ത്താ​ണ്, എ​ന്നാ​ലും പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല'

08:13 PM Mar 24, 2022 | Deepika.com

ഒ​രു​ത്തീ സി​നി​മ​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മീ ​ടു സം​ബ​ന്ധി​ച്ച് ന​ട​ൻ വി​നാ​യ​ക​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യി​ക വി​ധു വി​ൻ​സ​ന്‍റ്. വി​നാ​യ​ക​ൻ സു​ഹൃ​ത്താ​ണെ​ന്നും എ​ന്നാ​ൽ പ​റ​ഞ്ഞ​തൊ​ക്കെ​യും സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നു​മാ​ണ് വി​ധു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഒ​രു​ത്തീ​യു​ടെ പ്ര​സ് കോ​ൺ​ഫ​റ​ൻ​സി​ൽ വി​നാ​യ​ക​ൻ ന​ട​ത്തി​യ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ണ്ട​ത്. വി​നാ​യ​ക​ൻ സു​ഹൃ​ത്താ​ണ് എ​ന്നാ​ലും പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല. വാ​യി​ൽ തോ​ന്നു​ന്ന​തെ​ന്തും വി​ളി​ച്ചു പ​റ​യാ​ൻ പ​റ്റു​ന്ന​താ​ണ് സ്വാ​ത​ന്ത്ര്യ​മെ​ന്ന് വി​നാ​യ​ക​ന് തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ​ങ്കി​ലും അ​തൊ​ന്ന് തി​രു​ത്തി​ക്കൊ​ടു​ക്ക​ണം. വി​നാ​യ​ക​ൻ പ​റ​ഞ്ഞ​തൊ​ക്കെ​യും സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​വ​യാ​ണ്. പ​റ​ഞ്ഞു പോ​യ​തി​ന്‍റെ പേ​രി​ൽ വി​നാ​യ​ക​ൻ മാ​പ്പ് പ​റ​യു​ക​യാ​ണ് വേ​ണ്ട​ത്.