ഗപ്പിക്കു ശേഷം ജോണ് പോൾ ജോർജ് സംവിധാനം ചെയ്യുന്ന അമ്പിളിയുടെ ടീസർ പുറത്തുവിട്ടു. സൗബിൻ ഷഹീർ, നവീൻ നസീം എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. സംവിധായകൻ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നതും.
നസ്റിയ നസീമിന്റെ സഹോദരനായ നവീൻ നസീമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് അമ്പിളി. പുതുമുഖം തൻവി റാമാണ് സിനിമയിലെ നായിക. ഇ ഫോർ എന്റർടെയ്ൻമെന്റ്, എവിഎ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
"അമ്പിളി' വിചാരിച്ചാൽ എന്തും നടക്കും; ടീസർ കാണാം
05:22 PM Jul 19, 2019 | Deepika.com