നാ​ണ​ക്കേ​ടെ​ന്ന് പാ​ർ​വ​തി; വി​നാ​യ​ക​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച് ന​ടി

06:20 PM Mar 24, 2022 | Deepika.com

ഒ​രു​ത്തീ സി​നി​മ​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മീ ​ടു സം​ബ​ന്ധി​ച്ച് ന​ട​ൻ വി​നാ​യ​ക​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ വി​നാ​യ​ക​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പം 'ഷെ​യിം' എ​ന്നു കു​റി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

‘എ​ന്‍റെ ലൈ​ഫി​ല്‍ ഞാ​ന്‍ പ​ത്ത് പെ​ണ്ണു​ങ്ങ​ള്‍​ക്കൊ​പ്പം സെ​ക്‌​സ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​പ​ത്ത് പേ​രോ​ടും ഞാ​ന്‍ ത​ന്നെ​യാ​ണ് ചോ​ദി​ച്ച​ത് നി​ങ്ങ​ള്‍​ക്കി​തി​ന് താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന്. നി​ങ്ങ​ള്‍ പ​റ​യു​ന്ന മീ ​ടൂ ഇ​താ​ണെ​ങ്കി​ല്‍ ഞാ​ന്‍ ഇ​നി​യും ചോ​ദി​ക്കും.

എ​നി​ക്ക് വേ​റെ ആ​ര്‍​ക്കെ​ങ്കി​ലു​മൊ​പ്പം സെ​ക്‌​സ് ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ ഞാ​ന്‍ ഇ​നി​യും ചോ​ദി​ക്കും. ഇ​താ​ണോ നി​ങ്ങ​ള്‍ പ​റ​ഞ്ഞ മീ ​ടൂ? ഇ​ത​ല്ലെ​ങ്കി​ല്‍ എ​ന്താ​ണ് നി​ങ്ങ​ള്‍ പ​റ​യു​ന്ന മീ ​ടൂ? നി​ങ്ങ​ളെ​നി​ക്ക് പ​റ​ഞ്ഞ് താ', ​എ​ന്നാ​യി​രു​ന്നു വി​നാ​യ​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ നി​ര​വ​ധി പേ​ർ വി​നാ​യ​ക​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.