സ്വാ​ഭാ​വി​ക വ​നം "തി​രി​ച്ചു​പി​ടി​ച്ച്' കു​ട്ടി​ക​ൾ; മ​ഞ്ജു​വാ​ര്യ​രു​ടെ വീ​ഡി​യോ​യ്ക്ക് ട്രോ​ൾ

07:37 PM Mar 22, 2022 | Deepika.com

സ്വാ​ഭാ​വി​ക വ​നം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കേ​ര​ള വ​നം​വ​കു​പ്പ് ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​ന് ട്രോ​ള്‍ കൊ​ണ്ട് മ​റു​പ​ടി ന​ല്‍​കി മ​ല​യോ​ര ക​ര്‍​ഷ​ക സം​ഘ​ട​ന. ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യി​ൽ വ​ലി​യ മാ​റ്റം വ​ന്നു, ഓ​രോ ഗ്ലാ​സ് വെ​ള്ളം കു​ടി​ക്കു​മ്പോ​ഴും ഓ​ർ​ക്കേ​ണ്ട ഒ​ന്നാ​ണ് ന​മ്മു​ടെ കാ​ട് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് മ​ഞ്ജു വാ​ര്യ​ർ വീ​ഡി​യോ​യി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​ത്. സ്വാ​ഭാ​വി​ക വ​നം തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തി​ന് പ്ര​തി​ക​ര​ണ​മാ​യി, ഒ​രു ക​ട​ലാ​സി​ല്‍ സ്വാ​ഭാ​വി​ക വ​നം എ​ന്നെ​ഴു​തി തി​രി​ച്ചു​പി​ടി​ച്ച് നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ളാ​ണ് സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്.

കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പ് ത​ങ്ങ​ളു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ൽ ഈ ​മാ​സം 19നാ​ണ് വി​ഡി​യോ പ​ങ്കു​വ​ച്ച​ത്. 1 മി​നി​റ്റും 9 സെ​ക്ക​ൻ​ഡു​ക​ളും മാ​ത്ര​മു​ള്ള വി​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ മ​ഞ്ജു പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളോ​ട് ത​ങ്ങ​ൾ​ക്ക് എ​തി​ർ​പ്പി​ല്ലെ​ന്നും എ​ന്നാ​ൽ ചി​ല കാ​ര്യ​ങ്ങ​ളോ​ട് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കി​ഫ പ​റ​യു​ന്നു.

''എ​ന്ന് മു​ത​ല്‍ ന​ഷ്ട​പ്പെ​ട്ട സ്വാ​ഭാ​വി​ക വ​ന​മാ​ണ് മ​ഞ്ജു തി​രി​ച്ചു പി​ടി​ക്കേ​ണ്ട​ത്? എ​വി​ടെ​യു​ള്ള സ്വാ​ഭാ​വി​ക വ​ന​മാ​ണ് മ​ഞ്ജു തി​രി​ച്ചു പി​ടി​ക്കേ​ണ്ട​ത്? 1980 മു​ത​ല്‍ കേ​ര​ള​ത്തി​ലെ സ്വാ​ഭാ​വി​ക വ​നം 29 ശ​ത​മാ​ന​മാ​യി നി​ല​നി​ല്‍​ക്കു​ന്നു, അ​ത് കൂ​ടി​വ​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ കേ​ര​ള​ത്തി​ല്‍ എ​വി​ടെ ആ​ണ് സ്വാ​ഭാ​വി​ക വ​നം ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്നും ആ​രാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത് എ​ന്ന് അ​റി​യാ​ന്‍ ഞ​ങ്ങ​ള്‍​ക്ക് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ട്.''-​എ​ന്നാ​ണ് സം​ഘ​ട​ന പോ​സ്റ്റി​ലൂ​ടെ പ​റ​യു​ന്ന​ത്.