ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​വേ​ശ​മാ​യി സ്റ്റേ​ഡി​യ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ

07:55 PM Mar 20, 2022 | Deepika.com

ഐ​എ​സ്എ​ല്‍ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് സാ​ക്ഷി​യാ​കു​വാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ മോ​ഹ​ൻ​ലാ​ലും. ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യു​മാ​യു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഫൈ​ന​ല്‍ മ​ത്സ​രം ഗോ​വ ഫ​റ്റോ​ര്‍​ഡ​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്രു സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. സ്റ്റേ​ഡി​യ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ സു​ഹൃ​ത്ത് സ​മീ​റി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

നേ​ര​ത്തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഫേ​സ്ബു​ക്കി​ലൂ​ടെ മോ​ഹ​ൻ​ലാ​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നി​രു​ന്നു. 'ആ​വേ​ശ​ത്തി​ര​യി​ൽ കേ​ര​ളം നി​റ​ഞ്ഞാ​ടു​മ്പോ​ൾ, മ​ല​യാ​ള മ​ന​സ്സു​ക​ളി​ൽ പ്ര​തീ​ക്ഷ​യു​ടെ കാ​ൽ​പ്പ​ന്തു​രു​ളു​മ്പോ​ൾ, മ​ഞ്ഞ​പ്പ​ട​യു​ടെ വി​ജ​യ​ത്തി​നാ​യി, ജ​ന​കോ​ടി​ക​ൾ​ക്കൊ​പ്പം, പ്രാ​ർ​ത്ഥ​ന​യോ​ടെ, ആ​ശം​സ​ക​ളോ​ടെ...', എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ച​ത്. മ​മ്മൂ​ട്ടി​യും ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ശം​സ​യു​മാ​യി എ​ത്തി​യി​രു​ന്നു.

'കാ​ൽ​പ്പ​ന്തി​ന്‍റെ ഇ​ന്ത്യ​ൻ നാ​ട്ട​ങ്ക​ത്തി​ൽ കേ​ര​ള ദേ​ശം പോ​രി​നി​റ​ങ്ങു​മ്പോ​ൾ ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ളെ​പ്പോ​ലെ ഞാ​നും ഒ​പ്പ​മു​ണ്ട്. ഇ​ന്ന​ത്തെ രാ​വ് ന​മു​ക്ക് ആ​ഹ്ലാ​ദ​ത്തി​ന്‍റേ​താ​ക​ട്ടെ... പ​തി​നൊ​ന്ന് ചു​ണ​ക്കു​ട്ടി​ക​ളു​ടെ പ​ട​യോ​ട്ട​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു.. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ന് വി​ജ​യാ​ശം​സ​ക​ൾ...', എ​ന്നാ​ണ് മ​മ്മൂ​ട്ടി കു​റി​ച്ച​ത്.