സിനിമയില്‍ എത്തുന്നതിന് മുന്‍പ് ക്രഷ് തോന്നിയ ഒരേയൊരു നടൻ

04:16 PM Mar 18, 2022 | Deepika.com

ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ലൊ​രു ഇ​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി​. മാ​യാ​ന​ദി​ലൂ​ടെ​യാ​ണ് ന​ടി താ​ര​മാ​യി മാ​റു​ന്ന​ത്. ഇ​പ്പോ​ഴി​താ തെ​ലു​ങ്കി​ലും സാ​ന്നി​ധ്യം അ​റി​യി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ. മ​ണി​ര​ത്‌​നം ഒ​രു​ക്കു​ന്ന പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ അ​ട​ക്ക​മു​ള്ള വ​ലി​യ സി​നി​മ​ക​ളാ​ണ് ഐ​ശ്വ​ര്യ​യു​ടേ​താ​യി അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ത്.

ഇ​പ്പോ​ൾ ഐ​ശ്വ​ര്യ​യു​ടെ ഒ​രു വീ​ഡി​യോ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ൽ. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ നി​ന്നു​മു​ള്ള ഭാ​ഗ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ര​സ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ള്‍​ക്കാ​ണ് വീ​ഡി​യോ​യി​ല്‍ ഐ​ശ്വ​ര്യ മ​റു​പ​ടി പ​റ​യു​ന്ന​ത്. ത​നി​ക്ക് ക്ര​ഷ് തോ​ന്നി​യ താ​ര​മാ​ര് എന്ന​തട​ക്കം വീ​ഡി​യോ​യി​ല്‍ ഐ​ശ്വ​ര്യ മ​ന​സ് തു​റ​ക്കു​ന്നു​ണ്ട്.

സി​നി​മ​യി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് ക്ര​ഷ് തോ​ന്നി​യ ഏ​തെ​ങ്കി​ലും ന​ട​നു​ണ്ടോ എ​ന്ന അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ഐ​ശ്വ​ര്യ ന​ല്‍​കി​യ മ​റു​പ​ടി പൃ​ഥ്വി​രാ​ജി​നോ​ട് തോ​ന്നി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു. അ​തേ​സ​മ​യം ത​നി​ക്കു ച​മ്മ​ല്‍ തോ​ന്നി​യ നി​മി​ഷ​വും പൃ​ഥ്വി​രാ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് ഐ​ശ്വ​ര്യ പ​റ​യു​ന്ന​ത്. ഒ​രു പോ​സ്റ്റി​ന്‍റെ താ​ഴെ​യു​ള്ള ത​ന്‍റെ ഒ​രു പ​ഴ​യൊ​രു ക​മ​ന്‍റ് പൊ​ങ്ങി​വ​ന്ന​താ​ണ് സം​ഭ​വം.

ന​മ്മ​ള്‍ ആ​ക്ട​ര്‍ ആ​കു​മെ​ന്നൊ​ന്നും അ​ന്ന് അ​റി​യി​ല്ല​ല്ലോ. രാ​ജ​പ്പ​ന്‍ എ​ന്ന് എ​ഴു​തി​യ ഒ​രു സം​ഭ​വ​മാ​യി​രു​ന്നു പൊ​ങ്ങി​വ​ന്ന​ത്. ആ​രൊ​ക്കെ​യോ പ​റ​യു​ന്ന​ത് കേ​ട്ട് ബു​ദ്ധി​യു​റ​ക്കാ​ത്ത കാ​ല​ത്ത് ഞാ​നും അ​തേ​റ്റു​പി​ടി​ച്ചി​ട്ടു​ണ്ട്. അ​തി​ന് ശേ​ഷം എ​നി​ക്ക് ഭ​യ​ങ്ക​ര വി​ഷ​മ​മൊ​ക്കെ തോ​ന്നി. ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ ക്വാ​ളി​റ്റി​യി​ല്ലാ​യ്മ കാ​ണി​ച്ച​ല്ലോ എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. അ​ന്ന് എ​നി​ക്ക് ചെ​യ്യാ​ന്‍ പ​റ്റു​ന്ന​ത് മാ​പ്പ​പേ​ക്ഷി​ക്കു​ക എ​ന്ന​താ​ണ്.

ആ​രു​ടെ​യെ​ങ്കി​ലും വി​കാ​ര​ത്തെ മു​റി​പ്പെ​ടു​ത്തി​യെ​ങ്കി​ല്‍ മാ​പ്പ് ചോ​ദി​ക്കു​ക എ​ന്ന​ത് ത​ന്നെ​യാ​യി​രു​ന്നു. അ​ത് ഞാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്. ആ ​പോ​സ്റ്റ് ഞാ​ന്‍ മാ​റ്റു​ക​യും ചെ​യ്തു. ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ നെ​ഗ​റ്റീ​വ് ആ​ക്കു​ന്ന രീ​തി​യി​ല്‍ ഞാ​ന്‍ ഒ​ന്നും ചെ​യ്യി​ല്ല. അ​ത് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. ആ ​ഒ​രു ദി​വ​സം ഞാ​ന്‍ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. പി​ന്നെ ഓ​ക്കെ​യാ​യെ​ന്നും ഐ​ശ്വ​ര്യ പ​റ​യു​ന്നു.