പ്ര​ണ​വി​നോ​ട് ക്ര​ഷ് തോ​ന്നി​യി​രു​ന്നു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കൃ​തി​ക

09:56 PM Mar 17, 2022 | Deepika.com

പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നോ​ടു​ള്ള ക്ര​ഷ് വെ​ളി​പ്പെ​ടു​ത്തി യു​വ​താ​രം കൃ​തി​ക. ഒ​രി​ക്ക​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ​ഡേ​ഷ​നി​ല്‍ കി​ട​ക്കു​മ്പോ​ള്‍ പ്ര​ണ​വി​ന്‍റെ പേ​ര് കേ​ട്ട് താ​ന്‍ ചാ​ടി എ​ഴു​ന്നേ​റ്റി​ട്ടു​ണ്ടെ​ന്നും ആ ​സ​മ​യ​ത്ത് അ​ത്ര​യും ക്ര​ഷ് തോ​ന്നി​യെ​ന്നും കൃ​തി​ക പ​റ​യു​ന്നു.

'പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞി​രി​ക്കു​മ്പോ​ള്‍ അ​പ്പ​ന്‍റി​ക്‌​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി. ആ ​സ​മ​യ​ത്ത് ആ​ദി സി​നി​മ ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ​ഡേ​ഷ​നി​ല്‍ ആ​യ​ത്‌​കൊ​ണ്ട് ബോ​ധ​വു​മി​ല്ല. അ​ങ്ങ​നെ റൂ​മി​ലേ​ക്ക് മാ​റ്റു​ന്ന സ​മ​യ​ത്ത് ദേ ​പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന് വ​ന്നി​ട്ടു​ണ്ട്, നോ​ക്കാ​ന്‍ പ​റ​ഞ്ഞു. ആ ​സ​മ​യ​ത്ത് ഞാ​നൊ​രു ചാ​ടി എ​ഴു​ന്നേ​ല്‍​ക്ക​ല്‍ ആ​യി​രു​ന്നു. അ​പ്പോ​ള്‍ അ​ത്ര​യും ക്ര​ഷ് തോ​ന്നി'.

പ്ര​ണ​വ് ന​ല്ലൊ​രു മ​നു​ഷ്യ​നാ​ണ്. വ​ള​രെ പാ​വ​മാ​ണ്. എ​പ്പോ​ഴും പു​ഞ്ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മു​ഖ​മാ​ണ്, ന​ന്നാ​യി ഗി​ത്താ​ര്‍ വാ​യി​ക്കും. മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും വ്യ​ത്യ​സ്ത സ്വ​ഭാ​വ​മാ​ണെ​ന്ന് പ​റ​യാം. അ​പ്പോ​ള്‍ ചെ​റി​യൊ​രു ഇ​ഷ്ടം തോ​ന്നു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ​ല്ലോ എ​ന്ന് കൃ​തി​ക ചോ​ദി​ക്കു​ന്നു.

എം​ജി ശ്രീ​കു​മാ​ര്‍ അ​വ​താ​ര​ക​നാ​യ ഒ​രു പ​രി​പാ​ടി​യി​ലാ​യി​രു​ന്നു കൃ​തി​ക ഇ​ക്കാ​ര്യം വീ​ണ്ടും പ​റ​ഞ്ഞ​ത് പ്ര​ണ​വി​ന് വേ​ണ്ടി കൃ​തി​ക ഒ​രു പാ​ട്ടും പാ​ടി. ഇ​തി​ന് മു​മ്പും പ്ര​ണ​വി​നോ​ടു​ള്ള ക്ര​ഷി​നെ​ക്കു​റി​ച്ച് കൃ​തി​ക സം​സാ​രി​ച്ചി​രു​ന്നു.