നിവിൻ പോളി ചിത്രമായ പടവെട്ടിന്റെ ഷൂട്ടിംഗ് പൂർത്തിയായി. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പടവെട്ട്. ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് നിർമാതാവായ സണ്ണി വെയ്ൻ ചിത്രത്തിന് പാക്കപ്പ് പറഞ്ഞത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിർമിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്.
അദിതി ബാലനാണ് ചിത്രത്തിലെ നായിക. സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവർക്കൊപ്പം ഒരു സുപ്രധാനവേഷത്തിൽ മഞ്ജു വാര്യരുമുണ്ട്. പടവെട്ട് റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകൻ അറസ്റ്റിലാവുന്നത്.
തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സംവിധായകനില്‍ നിന്നു നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ശാരീരികവും മാനസികവുമായ ചൂഷണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് അതിക്രമത്തിന് ഇരയായ യുവതി രംഗത്തെത്തിയിരുന്നു. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി പ്രതികരിച്ചിരിക്കുന്നത്.
പടവെട്ടിന് പാക്കപ്പ് പറഞ്ഞ് സണ്ണി വെയ്ൻ; നിവിൻ പോളി ചിത്രം പൂർത്തിയായി
03:36 AM Mar 16, 2022 | Deepika.com