ബാഹുബലിക്ക് ശേഷം തനിക്ക് അയ്യായിരത്തിലധികം വിവാഹാലോചനകൾ ലഭിച്ചതായി പ്രഭാസ്. 'രാധേ ശ്യാം' എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ നൽകിയ ഒരഭിമുഖത്തിൽലായിരുന്നു വെളിപ്പെടുത്തൽ. എല്ലാ അമ്മമാരെയും പോലെ തന്റെ അമ്മയ്ക്കും താൻ ഒരു അച്ഛനായി കാണാൻ ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞു.
എല്ലാ അമ്മമാരെയും പോലെ, എന്റെ അമ്മയും ഞാൻ വിവാഹിതനായി കുഞ്ഞുങ്ങളുമായി കഴിയാൻ ആഗ്രഹിക്കുന്നു. ബാഹുബലി സമയത്ത്, ഞാൻ സിനിമ പൂർത്തിയാക്കട്ടെ, എന്നിട്ട് വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞു.
ഇപ്പോൾ, എനിക്ക് ഒരു ചോയ്സ് ഇല്ല, അതിനാൽ സമ്മർദ്ദം ചെലുത്തരുതെന്ന് ഞാൻ അമ്മയോട് പറയാറുണ്ട്. അത് സംഭവിക്കേണ്ട സമയത്ത് സംഭവിക്കും. വ്യക്തമായും, എനിക്ക് വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും ആഗ്രഹമുണ്ട്, പക്ഷേ അത് ശരിയായ സമയത്ത് സംഭവിക്കും,' താരം പറഞ്ഞു.
"അയ്യായിരത്തിലധികം വിവാഹാലോചനകൾ വന്നു; സംഭവിക്കേണ്ട സമയത്ത് സംഭവിക്കും'
07:50 PM Mar 14, 2022 | Deepika.com