ശ്രീ​നി​വാ​സ​ന്‍റെ "ലൂ​യി​സ്' തു​ട​ങ്ങി

03:48 PM Mar 14, 2022 | Deepika.com

ശ്രീ​നി​വാ​സ​ൻ മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന "ലൂ​യി​സ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കോ​ന്നി​ക്ക് സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്ത് തു​ട​ങ്ങി. ഷാ​ബു ഉ​സ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ചോ​ൺ ക​ർ​മം ന​ട​ന്നു. ശ്രീ​നി​വാ​സ​ൻ വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്ര​മാ​കും ലൂ​യി​സ് എ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​കാ​ശ​വാ​ദം.

കൊ​ട്ടു​പ​ള്ളി​ൽ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റ്റി.​റ്റി. എ​ബ്ര​ഹാം കൊ​ട്ടു​പ​ള്ളി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും സം​വി​ധാ​യ​ക​ന്‍റേ​ത് ത​ന്നെ. തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം മ​നു ഗോ​പാ​ൽ. ജാ​സി ഗി​ഫ്റ്റാ​ണ് ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ൾ​ക്ക് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ആ​ന​ന്ദ് കൃ​ഷ്ണ. കോ​ന്നി, വാ​ഗ​മ​ൺ, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും.

സാ​യ്കു​മാ​ർ, ജോ​യി മാ​ത്യൂ, മ​നോ​ജ് കെ. ​ജ​യ​ൻ, അ​ശോ​ക​ൻ, അ​ജി​ത്ത് കൂ​ത്താ​ട്ടു​കു​ളം, അ​സീ​സ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, രോ​ഹി​ത്, അ​ൽ​സാ​ബി​ദ്, ആ​ദി​നാ​ട് ശ​ശി, ആ​സ്റ്റി​ൻ, ക​ലാ​ഭ​വ​ൻ ന​വാ​സ്, ദി​വ്യ പി​ള്ള, ലെ​ന, സ്മി​നു സി​ജോ, മീ​നാ​ക്ഷി തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.