ആസിഫ് അലിയെയും നിമിഷ സജയനെയും ആന്റണി വർഗീസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇന്നലെ വരെ ചിത്രീകരണം പൂർത്തിയായി. സെൻട്രൽ അഡ്വർട്ടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥയിലെത്തുന്ന ചിത്രം ജിസ് ജോയ്യുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
വ്യത്യസ്ത തലങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആത്മസുഹൃത്തുക്കളുടെ ജീവിതമാണ് ചിത്രം പറയുന്നത്. മൂവർക്കുമൊപ്പം റീബ മോണിക്കയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ഡോ.റോണി രാജ്, നന്ദു, ശീലക്ഷ്മി, അതുല്യ, ശ്രീഹരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാഹുൽ രാജ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു.
ജിസ് ജോയ്യുടെ "ഇന്നലെ വരെ' പൂർത്തിയായി
03:25 PM Mar 10, 2022 | Deepika.com